സന്ധ്യക്ക് വീശുന്ന ഇളം കാറ്റില്‍ പുഴക്കരയില്‍ കൂട്ടിയ ചിതയിലെ അവസാനകനലുകള്‍ ഒന്നു കൂടി മിനുങ്ങി. എല്ലാവരും പോയ്കഴിഞ്ഞിരിക്കുന്നു, ഞാനും തിരിഞ്ഞു നടന്നു. ചിന്തകളില്‍ ഓര്‍മ്മകള്‍ വല്ലാതെതള്ളിക്കയറുന്നു. നീലിമ - അവളായിരുന്നു എന്‍റെ അവസാനത്തെ കാമുകി. എനിക്ക് മുന്പേ പലരും അവളുടെകാമുകന്മാര്‍ ആയിരുന്നു എന്ന് ഞാന്‍ കേട്ടിരുന്നു. ഞാന്‍ ഒരിക്കലും അതൊന്നും ശ്രദ്ധിച്ചിട്ടില്ല. അല്ലെങ്കിലും അവള്‍എന്‍റെ ആദ്യപ്രണയിനി ഒന്നും അല്ലല്ലോ! ഒരുപാടു പേരെ ഞാനും പ്രണയിച്ചിട്ടുണ്ട്, പക്ഷെ എന്നെ ആരുംപ്രണയിച്ചിട്ടില്ല. കിടപ്പറയില്‍ പോലും പ്രണയം അഭിനയിക്കുന്ന പെണ്ണുങ്ങളെ മാത്രമെ എനിക്ക്പരിചയമുള്ളൂ...... ഒടുവില്‍ സ്വന്തം വരനോട് ഇതെന്റെ ബെസ്റ്റ് ഫ്രണ്ട് എന്ന് പരിചയപ്പെടുത്തുമ്പോള്‍ പോലുംയാതൊരു ആശങ്കയും ഇല്ലാതെ മനോഹരമായി പുഞ്ചിരിക്കാന്‍ കഴിയുന്ന അഭിനേത്രികള്‍. ഇന്നലെ വരെ നീലിമപോലും ന്റെ മനസ്സില്‍ അങ്ങനെ ആയിരുന്നു. സത്യത്തില്‍ ഞാനും അവളുടെ അവളെ സ്നേഹിച്ചത് തികച്ചുംഭൌതികമായി മാത്രമായിരുന്നു. പക്ഷെ ഒരിക്കലും അവള്‍ എന്നെ അവളുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍അനുവദിച്ചിട്ടില്ല. അവളുടെ വീട്ടില്‍ ബെഡ് റൂം ഒഴികെ മറ്റെല്ലാ മുറികളിലും ഞാന്‍ എത്രയോ വട്ടംകയറിയിരങ്ങിയിരിക്കുന്നു. അവധി ദിവസങ്ങളില്‍ രാവിലെ തന്നെ ഞാന്‍ അവളുടെ വീട്ടിലെത്തും, ഞങ്ങള്‍ഒരുമിച്ച് പാചകം ചെയ്യും, ടി . വി. കാണും, കാരോംസ് കളിക്കും, കഥപറയും, പുസ്തകങ്ങളെയുംസിനിമകളെയും രാഷ്ട്രീയക്കാരെ പറ്റിയുമൊക്കെ വെറുതെ മണിക്കൂറുകളോളം സംസാരിച്ചിരിക്കും. ഒരുതരത്തില്‍ഞാന്‍ അതില്‍ ഒരുപാടു അഭിമാനിച്ചിരുന്നു, കാരണം ഞാന്‍ പരിചയപ്പെടുമ്പോള്‍ അവള്‍ ആരോടും മിണ്ടാത്ത, സ്വന്തമായ ഒരു ലോകം തീര്ത്തു അതില്‍ ഒതുങ്ങി കഴിയുന്നു ഒരുവളായിരുന്നു. എങ്കിലും ഞാന്‍അടുതുള്ളപ്പോഴോക്കെയും എന്നില്‍ നിന്നും ഒരു അകലം പാലിക്കാന്‍ അവള്‍ ശ്രദ്ധിച്ചിരുന്നു. സത്യം പറയട്ടെ, ഇപ്പോഴും എനിക്ക് അവളെ ഒട്ടും മനസിലാകാന്‍ കഴിഞ്ഞിട്ടില്ല. അവള്ക്ക് പ്രണയം മൂക്കുമ്പോള്‍ പലതവണ ഞാന്‍ചോദിച്ചു നോക്കിയിട്ടുണ്ട്, നമുക്ക് അകത്തു ബെഡ് റൂമില്‍ പോകാമെന്ന്. അപ്പോഴൊക്കെ എന്‍റെ ചെവിയുടെവളരെ അടുത്ത് വന്നു "ഞാന്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്നു, നീയില്ലാതെ എനിക്ക് ജീവിക്കാനാവില്ല" എന്ന്മാത്രം അവള്‍ പറയും. പക്ഷെ മറ്റു എതോരുവളെയും പോലെ ഇവളെയും ഞാന്‍ വിശ്വസിച്ചിരുന്നില്ല.
ഇന്നലെ പതിവില്ലാതെ ഉച്ചയൂണിനു ശേഷം അവള്‍ ഉറക്കം വരുന്നെന്നു പറഞ്ഞപ്പോള്‍ ഞാന്‍ തന്നെയാണ് അകത്തുപോയി കിടന്നു ഉറങ്ങിക്കൊളാന്‍് പറഞ്ഞതു. സഹജമായ ജിജ്ഞാസ എന്‍റെ ഉള്ളില്‍ ഒരു അവസരംകാത്തിരിക്കുകയായിരുന്നു. ടി. വി. യിലെ ചിത്രങ്ങളോ ശബ്ദങ്ങളോ ഞാന്‍ അറിഞ്ഞില്ല. സമയം എത്രപതുക്കെയാണ് പോയ്കൊണ്ടിരുന്നത്. ഒടുവില്‍ പതിഞ്ഞ കാലടികളോടെ ഞാന്‍ അവളുടെ മുറിയ്ക്ക് നേരെനടന്നു. വാതില്‍ കടക്കുമ്പോള്‍ എന്‍റെ ഹൃദയസ്പന്ദനം കെട്ട് അവള്‍ ഉണര്‍ന്നു പോകുമോ എന്ന് പോലും എനിക്ക്തോന്നി, അത്രക്കുണ്ടായിരുന്നു ആകാംക്ഷ. അതൊരു ചെറിയ മുറിയായിരുന്നു. അഴുക്കു പിടിച്ചു നിറംതിരിച്ചറിയാന്‍ കഴിയാത്ത വിരിയിട്ട ഒരു കട്ടിലല്ലാതെ മറ്റൊരു വസ്തുവും ആ മുറിയില്‍ ഉണ്ടായിരുന്നില്ല. ആശിച്ചു വീര്‍പ്പിച്ചു കൊണ്ടു നടന്നിരുന്ന ബലൂണ്‍ പൊട്ടിപ്പോയ കുട്ടിയുടെ മനസായിരുന്നു എനിക്കപ്പോള്‍. പിന്നെഎന്തുകൊണ്ട് അവള്‍ എന്നെ ഇത്ര നാലും ഈ മുറിയില്‍ നിന്നും അകറ്റി നിര്ത്തി?. അപ്പോഴാണ് ഞാന്‍ അത്കണ്ടത്, കട്ടിലിന്റെ തലക്കലായി, കിടന്നുകൊണ്ടുതന്നെ മുറ്റം കാണാവുന്ന രീതിയില്‍ ഒരു ചെറിയ കിളിവാതില്‍. അതില്‍ കൂടി പുറത്തെ മുറ്റത്തു നില്ക്കുന്ന ഏഴ് പാലമരങ്ങള്‍ കാണാം. ഞാന്‍ പതിയെ അവളുടെ അടുത്ത്ഇരുന്നു. അവളുടെ ബെഡിനു ഇലഞ്ഞി പൂക്കളുടെ മണമായിരുന്നു. ഉറങ്ങി കിടക്കുമ്പോള്‍ അവള്‍ ഒരു യക്ഷിയെപോലെ സുന്ദരി ആയിരുന്നു. വല്ലാതെ തന്നിലേക്ക് ആകര്‍ഷിക്കുന്ന ഒരു വശ്യ സൌന്ദര്യം. വീണ്ടും എന്‍റെഹൃദയത്തില്‍ പെരുമ്പറ മുഴങ്ങിത്തുടങ്ങി. വാല്ത്സല്യത്തോടെ ഞാന്‍ അവളുടെ മുടികളില്‍ തഴുകി. എന്‍റെസിരകളില്‍ രക്തം വല്ലാതെ ചൂടു പിടിച്ചു. ഒടുവില്‍ ഞാന്‍ ആകെ വിയര്‍ത്തു എണീക്കുമ്പോഴും ശബ്ദമില്ലാതെഅവള്‍ കരയുകയായിരുന്നു. അവളെ ആശ്വസിപ്പിക്കനമെന്നു എനിക്ക് തോന്നിയതേ ഇല്ല. പിന്നീടെപ്പൊഴോ ഞാന്‍ഉറങ്ങിപ്പോയി. ഉറക്കത്തിലേക്കു കണ്ണ് അടയുംബോഴും അവള്‍ എന്‍റെ കാല്‍ക്കല്‍ തണുത്തു വിറച്ചത് പോലെപുതപ്പു മൂടി ഇരുന്നു, എന്‍റെ മുഖത്തേയ്ക്ക് നോക്കി നിശബ്ദമായി കരയുന്നുണ്ടായിരുന്നു. ഉറക്കമുണര്‍ന്നു ഞാന്‍നേരെ എണീറ്റ് തിരിച്ചുപോന്നു. അവളെ അഭിമുഖീകരിക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു, അവള്‍ എവിടെയെന്നുപോലും ഞാന്‍ നോക്കിയില്ല. തിരിച്ചു വീട്ടിലേക്ക് ബൈക്ക് ഓടിക്കുമ്പോള്‍, ഇനിയൊരിക്കലും അവളെകാണരുതെന്നും ഞാന്‍ മനസിലുറപ്പിച്ചു. പക്ഷെ......
ഓരോന്ന് ആലോചിച്ചു നടന്നു ഞാന്‍ വേണ്ടും അവളുടെ മുറ്റത്തെത്തി. ഈ വഴി വരണമെന്ന് കരുതിയതല്ല. മങ്ങിത്തുടങ്ങിയ വെളിച്ചത്തില്‍ ആ ഏഴ് പാലകള്‍ എന്നെത്തന്നെ നോക്കുന്നത് പോലെ തോന്നി. ഒരു നെടുവീര്‍പ്പിട്ടുതിരിച്ചു നടക്കാന്‍ ആഞ്ഞപ്പോളാണു ഞാന്‍ അത് കണ്ടത്, പടിവാതിലിനോട് ചേര്‍ന്ന് ഏഴാമത്തെ പാലയുടെചുവട്ടില്‍ ഒരു ചെറിയ പാല തയ്യ്. അത് വളരാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായിരിക്കുന്നു. ഇതുവരെ എനിക്കത്കാണാന്‍ കഴിഞ്ഞിരുന്നില്ല, എനിക്കത് കാണാന്‍ കഴിഞ്ഞിരുന്നില്ല. അതാണ് അവളുടെ പ്രണയം.
ഇപ്പോള്‍ ഞാന്‍ വിശ്വസിക്കുന്നു, അവള്‍ ശരിക്കും എന്നെ സ്നേഹിച്ചിരുന്നു.
പ്രചോദനം :- സിമിയുടെ നീലിമ എന്ന കഥ.
Tuesday, June 16, 2009
എട്ടാമത്തെ പാല....
Posted by വിരഹി at 2:13 AM
Subscribe to:
Post Comments (Atom)

0 comments:
Post a Comment